Cover StoryFrom the EditorNationalNews

മഹാരാഷ്ട്രയിൽ മാറ്റത്തിന്‍റെ കാറ്റ്,16 ബിജെപി-ശിവസേന സിറ്റിംഗ് എംപി-എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ തയ്യാറെടുക്കുന്നു

ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ കോൺഗ്രസിന്‍റെ സാധ്യതകൾ വർധിച്ചിരിക്കെ ബിജിപി-ശിവസേന സിറ്റിംഗ് എംപി-എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചു.ബിജെപിയിലേയും ശിവസേനയിലേയും 16 സിറ്റിംഗ് ബിജെപി-ശിവസേന എംപി-എംഎൽഎമാരാണ് കോൺഗ്രസിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചത്.

“ചില ബിജെപി-ശിവസേന ജനപ്രതിനിധികൾ കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്.അവർ ഡൽഹിയിൽ യോഗങ്ങൾ ചേർന്ന് ഈ ആശയം പ്രകടിപ്പിക്കുകയുണ്ടായി.എനിക്കിപ്പോൾ ആ പേരുകൾ പറയാനാകില്ല.അവർ തീർച്ചയായും കോൺഗ്രസിൽ ചേരും.”പേരു വെളിപ്പെടുത്താത്ത ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

മറാത്തവാഡയിൽ നിന്നുളള ശിവസേന എംപിയും വടക്കൻ മഹാരാഷ്ട്രയിൽ നിന്നുളള ബിജെപി എംപി-എംഎൽഎമാരും ഇതിൽപ്പെടുന്നു.പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നിന്നുളള ജനപ്രതിനിധികളും ഇതിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close