Cover StoryFrom the EditorNationalNews

പിഎൻബി തട്ടിപ്പുകേസിൽ പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി,തട്ടിപ്പുകാർ രാജ്യം വിട്ടത് ജെയ്റ്റിലിയുടെ അറിവോടെ,ജെയ്റ്റ്ലിയുടെ മകൾ ചോക്സിയുടെ ശമ്പളക്കാരിയെന്നും ആരോപണം

പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുൽ ചോക്സിക്ക് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി അടുത്ത ബന്ധമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.മെഹുൽ ചോക്സി രാജ്യം വിട്ടത് ജെയ്റ്റ്ലിയുടെ അറിവോടെയാണെന്നും ജെയ്റ്റ്ലിയുടെ മകൾ ചോക്സിയുടെ ശമ്പളക്കാരിയാണെന്നും രാഹുൽ ആരോപിച്ചു.ജെയ്റ്റ്ലിയുടെ മകൾ ചോക്സിയിൽ നിന്ന് പണം സ്വീകരിക്കുന്നു എന്ന് പറയപ്പെടുന്ന ബാങ്ക് അക്കൗണ്ട് നമ്പരും രാഹുൽ ഗാന്ധി പുറത്തുവിട്ടു.

ജെയ്റ്റ്ലിയുടെ മകളുടേയും മരുമകന്‍റേയും ഉടമസ്ഥതയിലുളള സ്ഥാപനത്തിന് മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് എന്ന സ്ഥാപനം 24 ലക്ഷം രൂപ കൊടുത്തതിന്‍റെ തെളിവുകൾ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് നേരത്തെ പുറത്തുവിട്ടിരുന്നു.ഇതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ നേരിട്ട് ജെയ്റ്റ്ലിയുമായി ഏറ്റുമുട്ടിയിരിക്കുന്നത്.

ധനമന്ത്രിയും തട്ടിപ്പുകാരനായ വ്യവസായിയും തമ്മിലുളള ബന്ധം പുറത്ത് വന്ന സാഹചര്യത്തിൽ അരുൺ ജെയ്റ്റ്ലിയെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close