Uncategorized

പൊലീസ് സംരക്ഷണയിൽ യുവതി പമ്പയിലേക്ക്,റിവ്യൂ ഹർജി പരിഗണിക്കുന്നതിൽ നാളെ തീരുമാനം

ശബരിമല ദർശനത്തിൽ താത്പര്യം ഉണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച യുവതി പമ്പയിലേക്ക്.കറുകച്ചാൽ നെടുംകുന്നം സ്വദേശി ബിന്ദു ടി വാസുവാണ് ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടിയെത്തിയത്.

രാവിലെ എരുമേലി പൊലീസിനേയാണ് യുവതി സമീപിച്ചത്.എന്നാൽ പമ്പ പൊലീസിനെ സമീപിക്കാനായിരുന്നു നിർദേശം.അതേസമയം.ബിന്ദുവിന്‍റെ നെടുങ്കുന്നത്തെ തറവാടിന് മുമ്പിൽ പ്രതിഷേധക്കാർ ഒത്തു കൂടുന്നുണ്ട്.പൊലീസും സ്ഥലത്തുണ്ട്.വിവാഹശേഷം ബിന്ദു കോ‍ഴിക്കോടാണ് താമസം.മാതാപിതാക്കൾ മാത്രമാണ് വീട്ടിലുളളത്.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുളള സുപ്രീംകോടതി വിധിക്കെതിരെ നൽകിയ റിട്ട് ഹർജി പരിഗണിക്കുന്നതിൽ നാളെ തീരുമാനമെടുക്കും.വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് പരിഗണിക്കുക.ദേശീയ അയ്യപ്പ ഭക്തജന കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close