BusinessCover StoryNews

രാജ്യത്ത് ആദ്യമായി ഡീസൽ വില പെട്രോൾ വിലയെ മറി കടന്നു

രാജ്യത്ത് ആദ്യമായി ഡീസൽ വില പെട്രോൾ വിലയെ മറി കടന്നു.ഒഡിഷയിലാണ് ഈ അസാധാരണ സംഭവം.ഒരു ലിറ്റർ ഡീസലിന് പെട്രോളിനേക്കാൾ 12 പൈസ കൂടുതലായാണ് ഭുവനേശ്വറിൽ വിറ്റത്.പെട്രോളിന് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 രൂപയുമായിരുന്നു ഇന്നലത്തെ വില.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി പെട്രോളിനും ഡീസലിനും തുല്യ നികുതിയാണ് ഒഡീഷ ഈടാക്കുന്നത്.26 ശതമാനമാണ് നികുതി.വിലവർധന ഡീസൽ വില്പനയെ ബാധിച്ചുവെന്ന് വ്യാപാരികൾ പറയുന്നു.

കേന്ദ്രസർക്കാരിന്‍റെ വികലമായ നയങ്ങളാണ് അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്ന് ഒഡീഷ ധനമന്ത്രി എസ്ബി ബെഹ്റ ആരോപിച്ചു.കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും തമ്മിൽ തന്ത്രപരമായ ധാരണകളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close