Cover StoryKeralaNews

ശബരിമല നട ഇന്നടയ്ക്കും

ശബരിമല നട ഇന്നടയ്ക്കും.ക്ഷേത്രത്തിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ തത്സ്ഥിതി റിപ്പോർട്ട് നൽകുന്നത് സംബന്ധിച്ച് സർക്കാരിന്‍റെ നിലപാട് അറിയാൻ ദേവസ്വം ബോർഡ് അധികൃതർ ഇന്ന് മുഖ്യമന്ത്രിയെ കാണും.നിലവിലെ സാഹചര്യം വിവരിക്കുന്ന റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമോയെന്ന് ക‍ഴിഞ്ഞ ബോർഡ് യോഗത്തിൽ ആശങ്ക ഉയർന്നിരുന്നു.ഇതേതുടർന്ന് കേസ് വാദിച്ച മനു അഭിഷേക് സിംഗ്വിയുമായി കൂടിയാലോചിക്കാൻ തീരുമാനമായിരുന്നു.

യുഎഇയിൽ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുടെ നിലപാട് കൂടി തേടിയതിനു ശേഷമാവും തുടർനടപടി.ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനുമായും ബോർഡ് ആശയവിനിമയം നടത്തുന്നുണ്ട്.ബോർഡിന്‍റെ നിസഹായാവസ്ഥയും നേരിടുന്ന സമ്മർദ്ദവും പ്രസിഡണ്ട് എ പത്മകുമാർ ക‍ഴിഞ്ഞ ദിവസം സിപഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് വിശദീകരിച്ചിരുന്നുവെന്നാണ് വിവരം.മുഖ്യമന്ത്രിയെ കാണാൻ കോടിയേരി നിർദേശിച്ചുവെന്നാണ് സൂചന.

ശബരിമല നട ഇന്നടക്കുമെങ്കിലും ബിജെപിയും സംഘപരിവാർ സംഘടനകളും സമരം തുടരും.23 മുതൽ 30 വരെ പഞ്ചായത്ത് തലത്തിൽ ഉപവാസസമരവും നവംബർ 1 മുതൽ 15 വരെ ജില്ലകളിൽ വാഹനജാഥകളും പദയാത്രകളും സംഘടിപ്പിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close