Cover StoryKeralaNews

മല കയറാനെത്തിയ സ്ത്രീയുടെ പ്രായത്തിൽ സംശയം,പ്രതിഷേധത്തിൽ സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം

ശബരിമല ദർശനത്തിനെത്തിയ സ്ത്രീയുടെ പ്രായത്തിൽ സംശയം ഉണ്ടായതിനെ തുടർന്ന് നടപ്പന്തലിൽ പ്രതിഷേധക്കാരുടെ പ്രതിഷേധം.പ്രതിഷേധം കനത്തതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീയെ പൊലീസ് ആംബുലൻസിൽ പമ്പയിൽ എത്തിച്ചു.ആന്ധ്ര സ്വദേശിയാണ് സ്ത്രീ.

അതേസമയം മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മാപ്പപേക്ഷയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള രംഗത്തെത്തി.ശബരിമല വിഷയത്തിൽ നിയമസഭ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ശബരിമല സംസ്ഥാന വിഷയമാണ്.നിയമസഭ പ്രമേയം പാസാക്കിയാൽ വേണ്ടത് ചെയ്യാൻ കേന്ദ്രം തയ്യാറാണെന്നും പിഎസ് ശ്രീധരൻ പിളള പറഞ്ഞു.കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്ന് പറയുന്ന യുഡിഎഫ് ഇത് മനസിലാക്കണം.മുഖ്യമന്ത്രി പിണറായി വിജയൻ സമവായ നീക്കം നടത്തണമെന്നും പിഎസ് ശ്രീധരൻ പിളള ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close