Cover StoryFrom the EditorNationalNews

കശ്മീർ തദ്ദേശ തെരഞ്ഞെടുപ്പ്:ലേയിലെ 13 സീറ്റുകളും കോൺഗ്രസിന്,ബിജെപിക്ക് പൂജ്യം

ജമ്മു കശ്മീർ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ലേയിൽ ആകെയുളള 13 സീറ്റും കോൺഗ്രസ് നേടി.ബിജെപിക്ക് സീറ്റൊന്നും ലഭിച്ചില്ല.

കാർഗിലിൽ കോൺഗ്രസ് 5 വാർഡുകൾ കരസ്ഥമാക്കിയപ്പോൾ സ്വതന്ത്രർ എട്ട് സീറ്റുകൾ നേടി.നേരത്തെ,അനന്ത്നാഗ് മുനിസിപ്പൽ കൗൺസിലിൽ 25 വാർഡിൽ 20 എണ്ണത്തിലും കോൺഗ്രസ് ജയിച്ചിരുന്നു.ബിജെപിക്ക് ലഭിച്ചത് മൂന്ന് വാർഡുകൾ.രണ്ട് വാർഡുകളിൽ സ്വതന്ത്രർ ജയിച്ചു.

ദൂറൂ/വെറിനാഗ് മുനിസിപ്പൽ കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 14 വാർഡുകളിൽ വിജയിച്ചു.ബിജെപി രണ്ട് വാർഡുകളിലും വിജയിച്ചു.

ബാറാൻമുളളയിൽ കോൺഗ്രസ് 12 വാർഡുകളിലും ബിജെപി 6 വാർഡുകളിലും വിജയിച്ചു.ബനിഹാലിൽ എല്ലാ വാർഡുകളിലും കോൺഗ്രസിനാണ് ജയം.ബാൻഡിപോറ,ഹാജിൻ എന്നിവിടങ്ങൾ കോൺഗ്രസ് തൂത്തുവാരി.അതേസമയം മഠാൻ മുനിസിപ്പാലിറ്റിയിൽ 7 വാർഡുകൾ ബിജെപി നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close