Cover StoryLifeSpecialUncategorized

ഞാൻ പോയാൽ മല ചവിട്ടിയിരിക്കും,അതിനു ക‍ഴിയാതെ വന്നാൽ ഈ മതം ഞാൻ ഉപേക്ഷിക്കും: ലക്ഷ്മി രാജീവ്

സുപ്രീംകോടതി വിധിയുണ്ടെങ്കിലും യുവതികൾക്ക് ഇതുവരെ സന്നിധാനത്ത് പ്രാർത്ഥന നടത്താൻ സാധിച്ചിട്ടില്ല.ഈ സാഹചര്യത്തിൽ ശബരിമലയ്ക്ക് പോകാൻ പലരും ക്ഷണിച്ചുവെന്ന് എ‍ഴുത്തുകാരി ലക്ഷ്മി രാജീവ്.പോകണമെങ്കിൽ താൻ പോകുമെന്നും എന്തിനും തയ്യാറായി നിൽക്കുന്നവർക്ക് മുന്നിലേക്ക് കുട്ടികളെ ഇട്ടുകൊടുക്കാൻ ക‍ഴിയില്ലെന്നും ലക്ഷ്മി കുറിക്കുന്നു.സർക്കാർ പൂർണ സുരക്ഷ നൽകിയാൽ മല ചവിട്ടുമെന്നും അതിന് ക‍ഴിയാതെ വന്നാൽ ഈ മതം ഉപേക്ഷിക്കുമെന്നും തന്‍റെ ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ലക്ഷ്മി രാജീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ –

ശബരിമലക്ക് ഞാൻ പോകണം എന്നും കൂടെ വരാം എന്നും മക്കളെ കൂടെവിടാം എന്നും മറ്റും പറഞ്ഞു നിരവധിപേർ വിളിച്ചിരുന്നു.

കുറച്ചു ശവങ്ങൾ അവിടെ വീഴുമെന്ന് മാത്രമേ അതുകൊണ്ടു നേട്ടം ഉണ്ടാവൂ. നഷ്ടപ്പെടുക ശബരിമല തന്ത്രിയെയും ​ മേൽശാന്തിയേയും –ആചാരങ്ങളെക്കുറിച്ചു , ഭഗവാനെക്കുറിച്ച് , ക്ഷേത്ര തന്ത്രത്തെക്കുറിച്ചു സംസാരിച്ചു അവർ വെറും പൊള്ളയായ മനുഷ്യർ ആണെന്ന് തെളിയിക്കാനുള്ള ഏക സ്ത്രീയെയാണ്. കൂടെ ഒന്നുമറിയാത്ത പാവം പെൺകുട്ടികളും. അതല്ല ഞാനും കുറച്ചു നിരപരാധികളും പോലീസുകാരും ചാകണം എന്നാണെങ്കിൽ പോകാം. ആരും വരേണ്ട. ഒറ്റയ്ക്ക് പോകാം. എന്റെ കൂടെ കൊണ്ടുപോയി ആരുടെയും മക്കളെ ഞാൻ കൊല്ലിക്കില്ല .

ശബരിമലയിൽ ഇപ്പോൾ കൂടി നിൽക്കുന്ന മനുഷ്യരുടെ കൈയിൽ എന്താണ് ആയുധങ്ങൾ, ബോംബ് ഉണ്ടോ, മറ്റു explosive ഉണ്ടോ എന്നൊന്നും ഉറപ്പില്ലാത്ത സമയമാണ്. സകല ശ്രദ്ധയും ശബരിമലയിലേക്ക് പോകുമ്പോൾ മറ്റു തിരക്കേറിയ ഇടങ്ങൾ , കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നത് – അതേക്കുറിച്ചു വളരെയധികം ബോധമുള്ള ഒരാളാണ്.

​ഇത് ഭേദിച്ച് അവിടെ കയറാൻ ശ്രമിച്ച ഓരോ പെൺകുട്ടിയും എന്റെ മനസ്സിൽ ഓരോ വിഗ്രഹങ്ങളാണ് .

ഞാൻ പോകുമ്പോൾ ഞാൻ കയറിയിരിക്കണം. തിരികെ വരേണ്ടി വന്നാൽ ഞാൻ ഈ മതം ഉപേക്ഷിക്കുമെന്നു പറഞ്ഞിട്ടുണ്ട്. ​

അതിനുള്ള ഉറപ്പു ഈ സർക്കാർ തരട്ടെ. എന്നിട്ടു വരും. അത്രയേ പറ്റൂ. ഈ അവസരത്തിൽ അവർ ആഗ്രഹിക്കുന്ന ജഡമാകാൻ എനിക്ക് മനസില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close