Cover StoryFrom the EditorNationalNews

കമൽഹാസന്‍റെ നീക്കം ഡിഎംകെ – കോൺഗ്രസ് സഖ്യം പൊളിക്കാനെന്ന് ആരോപണം

ഡിഎംകെ ബന്ധം ഉപേക്ഷിച്ചാൽ കോൺഗ്രസുമായി സഖ്യമാകാമെന്ന മക്കൾ നീതി മയ്യം നേതാവ് കമൽഹാസന്‍റെ പ്രസ്താവന ഡിഎംകെ-കോൺഗ്രസ് ബന്ധം പൊളിക്കാനാണെന്ന് ആരോപണം.ക‍ഴിഞ്ഞയാ‍ഴ്ചയാണ് വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്നും അതിന് കോൺഗ്രസ് ഡിഎംകെ ബന്ധം അവസാനിപ്പിക്കണമെന്നും കമൽ ഹാസൻ പറഞ്ഞത്.

ഡിഎംകെ-കോൺഗ്രസ് സഖ്യം ഇല്ലാതായാൽ നഷ്ടം ഡിഎംകെയ്ക്കാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.30 മുതൽ 35 ശതമാനം വോട്ട് ഡിഎംകെയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.നിരവധി സീറ്റുകളിൽ ഭൂരിപക്ഷത്തിന് നേരിയ കുറവ് ഡിഎംകെ നേരിടും.ഈ സാഹചര്യത്തിൽ കോൺഗ്രസ് സഖ്യം ഡിഎംകെയ്ക്ക് ഗുണം ചെയ്യും.അങ്ങിനെയെങ്കിൽ കമൽ ഹാസന്‍റെ നീക്കം ഡിഎംകെയെ ദുർബലപ്പെടുത്താനാണെന്ന് സംശയിക്കേണ്ടി വരുമെന്ന് രാഷ്ട്രീയ നീരീക്ഷകൻ അ‍ഴി സെന്തിൽനാഥൻ വിലയിരുത്തുന്നു.

കമൽ ഹാസന് ഉപാധികൾവെയ്യാനുളള എന്ത് യോഗ്യതയാണ് ഉളളതെന്ന് കോൺഗ്രസിൽ നിന്ന് തന്നെയുളള ഒരു വിഭാഗം ചോദിക്കുന്നു.”വോട്ട് ശതമാനം കൃത്യമായി അറിയാതെ എങ്ങിനെയാണ് കമൽഹാസന് ഉപാധികൾ മുന്നോട്ട് വെയ്ക്കാനാകുക.വിജയ്കാന്ത് പോലും തന്‍റെ ശക്തിയെന്തെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ഇത്തരം നീക്കങ്ങൾ നടത്തിയത്.ശക്തി തെളിയിച്ച് മതി കമൽഹാസന്‍ ഉപാധികൾ വെയ്ക്കുന്നത് എന്ന് ഞങ്ങളുടെ പ്രസിഡണ്ട് എസ് തിരുനാവുക്കരസർ വ്യക്തമാക്കിയിട്ടുണ്ട്.”കോൺഗ്രസ് കർഷക സംഘടനയുടെ ജനറൽ സെക്രട്ടറി ജികെ മുരളീധരൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close