Cover StoryKeralaNews

ദേവസ്വം ബോർഡിന് സ്വതന്ത്ര തീരുമാനമെടുക്കാം,പുന:പരിശോധന ഹർജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് കടകംപളളി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ പുന:പരിശാധന ഹർജി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചാൽ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ.ഇക്കാര്യത്തിൽ ബോർഡിന് സ്വതന്ത്രമായ തീരുമാനം എടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.

പുന:പരിശോധനാ ഹർജി നൽകുന്നതിനെ സർക്കാർ എതിർത്തിട്ടില്ല.സമാധാനപരമായ അന്തരീക്ഷമാവും ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.എന്നാൽ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയതിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയുടെ ആരോപണങ്ങളോട് മന്ത്രി പ്രതികരിച്ചു.ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഹർജി നൽകിയത് ആർഎസ്എസുമായി ബന്ധമുളളവരാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ഹർജി നൽകിയ അഞ്ച് പേരും ആരാണെന്ന് സുപ്രീംകോടതിയിൽ അന്വേഷിച്ചാൽ അറിയാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close