LifeMovies

സസ്പെൻസ് ത്രില്ലറായി ‘നീയാ 2’ വരുന്നു !

തമിഴ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നീയാ 2 . കമലഹാസൻ , മുത്തുരാമൻ , ശ്രീപ്രിയാ ,ലത എന്നിവർ അഭിനയിച്ച ‘നീയാ’ 1979 ൽ പുറത്തിറങ്ങി അത്ഭുതവിജയം നേടിയ ഹൊറർ സിനിമയായിരുന്നു. ആ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും അനശ്വരങ്ങളാണ് . നടി ശ്രീപ്രിയയായിരുന്നു ‘നീയാ’നിർമ്മിച്ചത് . നാല് പതിറ്റാണ്ടിനു ശേഷം ആ പേര് കടം കൊണ്ട് ‘നീയാ 2′ എന്ന പേരിൽ ഒരു ഹൊറർ സിനിമ പ്രദര്ശനത്തിനെത്തുന്നു .ജയ് നായകനാവുന്ന ഈ ചിത്രത്തിൽ റായ് ലക്ഷ്മി ,കാതറിൻ തെരേസാ ,വരലക്ഷ്മി ശരത് കുമാർ എന്നീ മൂന്ന് നായികമാരാണുള്ളത് .ഗ്ലാമറസായിട്ടുള്ള പ്രകടനമത്രെ ചിത്രത്തിൽ ഈ താരങ്ങളുടേത് . പഴയ ‘നീയാ’യും,‘നീയാ 2’ ഉം തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും കഥക്ക് അനിവാര്യമായതു കൊണ്ട് ശ്രീപ്രിയയിൽ നിന്നു ടൈറ്റിൽ അവകാശം വാങ്ങി ‘നീയാ 2′ എന്ന് പേരിടുകയായിരുന്നുവെന്നും ചിത്രത്തിന്റെ അണിയറ ശിൽപികൾ .

‘നീയാ 2′ ൽ ഇരുപത്തി രണ്ടടി നീളമുള്ള ഒരു രാജവെമ്പാല പ്രധാന കഥാപാത്രമായി വരുന്നുണ്ടത്രേ .ഇതിന്റെ രൂപം തീരുമാനിക്കുവാൻ സംവിധായകൻ എൽ .സുരേഷും ക്യാമെറാമെൻ രാജവേൽ മോഹനും ലോകമെമ്പാടുമുള്ള വനാന്തരങ്ങളിൽ അന്വേഷണം നടത്തി ഒടുവിൽ ബാങ്കോക്കിൽ നിന്നുമാണത്രെ കണ്ടെത്തിയത് . അതിന്റെ സ്വഭാവം , ഘടന ,ബോഡി ലാംഗ്വേജ് എന്നിവ കേട്ടറിഞ്ഞു മനസ്സിലാക്കി ആ രാജവെമ്പാലയെയാണ് കഥാപാത്രമാക്കിയിരിക്കുന്നത് .ഇതിൽ വരലക്ഷ്‌മി ശരത്കുമാർ സർപ്പ കന്യകയായി അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത .ശക്തമായ പ്രണയകഥയുടെ പശ്ചാത്തലത്തിലുള്ള നർമ്മരസപ്രദമായ ഹൊറർ ചിത്രമായ ‘നീയാ 2′ ന്റെ ചിത്രീകരണം ചാലക്കുടി ,കൊടൈക്കനാൽ ,ഊട്ടി,തലക്കോണം ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായത് . പ്രായ ഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന സിനിമയായിരിക്കും ‘നീയാ 2′ എന്ന് സംവിധായകൻ.എൽസുരേഷ് അവകാശപ്പെട്ടു . എഴുപതുകളിലെ നൊസ്റ്റാൾജിക് സൂപ്പർ ഹിറ്റ് ഗാനം ‘ഒരേ ജീവൻ ഒൻഡ്രേ ഉള്ളം വാരായ് കണ്ണാ ‘റീമിക്‌സ് ചെയ്ത് ഉൾപ്പെടുത്തി നൃത്ത രംഗം ചിത്രീകരിച്ചിരിക്കുന്നത് സവിശേഷതയത്രെ

“ഇത് വരെ വന്നിട്ടുള്ള സർപ്പ സിനിമകളെല്ലാം അവയുടെ പ്രതികാരത്തെ വിവരിക്കുന്നതായിരുന്നു.എന്നാൽ ഇത് പാമ്പുകളുടെ പ്രതികാരകഥയല്ല .എന്നാൽ പാമ്പുകളുടെ സാഹസികത ദൃശ്യവൽക്കരിച്ചിട്ടുണ്ട് . ശക്തമായ ഒരു പ്രണയ കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് .മൂന്നു നായികമാർക്കും തുല്യ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളാണ് നൽകിയിട്ടുള്ളത് .ജയ് ഗ്രാമീണ യുവാവായും ഐ ടി ജീവനക്കാരനായ നഗര വാസിയായും രണ്ടു നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .മൂന്ന് നായികമാരും ഗ്ലാമർ താരങ്ങളെങ്കിലും അശ്ലീലമില്ല. കുടുംബ സമേതം കണ്ടു ആസ്വദിക്കാവുന്ന ഗ്ലാമറും , ആക്ഷനും , സസ്പെൻസുമുള്ള ജിജ്ഞാസാഭരിതമായ നവ്യാനുഭവമേകുന്ന ഒരു വിനോദ ചിത്രമായിരിക്കും ‘നീയാ 2’ . ” സംവിധയകൻ പറഞ്ഞു .

ചിത്രത്തിലെ വർണ്ണശബളമായ ഗാന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് നൃത്ത സംവിധായകരായ കല ,കല്യാൺ എന്നിവരാണ് .
‘സ്റ്റണ്ട്’ ജീൻ സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു .യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ സബീറാണ് അണിയറ സാങ്കേതിക വിദഗ്ദരിലെ മറ്റൊരു പ്രധാനി .
ദശകോടികളുടെ മുതൽമുടക്കിൽ ഗ്രാഫിക്‌സ് സ്പെഷ്യൽ ഇഫക്‌ട് എന്നീ സാങ്കേതികയുടെ അകമ്പടിയോടെ ‘നീയാ 2′ നിർമ്മിച്ചിരിക്കുന്നത് ജംബോ സിനിമാസിനു വേണ്ടി ഏ .ശ്രീധറാണ് .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close