Cover StoryFrom the EditorNewsWorld

റാഫേൽ ഇടപാടിൽ കേന്ദ്ര സർക്കാർ വാദങ്ങൾ കളവ്,റിലയൻസിനെ ഇടപാടിൽ പങ്കാളിയാക്കണമെന്നത് നിർബന്ധ വ്യവസ്ഥ,തെളിവുകളുമായി ഫ്രഞ്ച് മാധ്യമം

റാഫേൽ ഇടപാടിൽ കേന്ദ്ര സർക്കാർ വാദങ്ങൾ പൊളിയുന്നു.റിലയൻസിനെ റാഫേൽ ഇടപാടിൽ പങ്കാളിയാക്കണമെന്നത് നിർബന്ധിത വ്യവസ്ഥയാണെന്നതിന്‍റെ തെളിവുകൾ ഫ്രഞ്ച് മാധ്യമം പുറത്തുവിട്ടു.മീഡിയ പാർട്ടിന്‍റേതാണ് വെളിപ്പെടുത്തൽ.റാഫേൽ നിർമ്മാതാക്കളായ ഡസോൾട്ട് ഏവിയേഷന്‍റെ രേഖകൾ ഇത് വ്യക്തമാക്കുന്നതായി ഫ്രഞ്ച് മാധ്യമം ചൂണ്ടിക്കാട്ടുന്നു.കരാർ നടപ്പാക്കണമെങ്കിൽ റിലയൻസിനെ നിർബന്ധമായും പങ്കാളിയാക്കണമെന്നതാണ് വ്യവസ്ഥ.

അതേസമയം റാഫേൽ ഇടപാടിലേക്കു നയിച്ച കാര്യങ്ങൾ വിശദീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുദ്രവെച്ച കവറിൽ വിവരങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിനോടാണ് ആവശ്യം. കേസിലെ എതിർകക്ഷി പ്രധാനമന്ത്രി ആയതു കൊണ്ട് നോട്ടീസ് അയക്കരുതെന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു.

റഫേൽ കരാറിൽ അഴിമതിയുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. അതുകൊണ്ട് അന്വേഷണം വേണം. എന്നാൽ ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും സർക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പിനാണ് ഈ ഹർജിയെന്നും ഇതിൽ പൊതുതാല്പര്യം ഇല്ലെന്നും കെ കെ വേണുഗോപാൽ വാദിച്ചു. അറ്റോർണി ജനറൽ ശക്തമായി എതിർത്തതോടെ കേന്ദ്രത്തിന് നോട്ടീസ് അയക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close