LifeSpecial

അനുഷ്‌കയുടെ തോഴി ഹസീന ! 

അനുഷ്‌ക സിനിമയിൽ വരുന്നതിനു മുമ്പ് അവരുടെ ഏറോബിക് ഫിറ്റ്നസ് ട്രെയിനറായിരുന്നു ഹസീന. ബംഗളൂരുവിൽ ഇന്ദിരാ നഗറിലുള്ളപ്രശസ്‌തമായ   Rugged Fitness Center-ൽ മൂന്ന് വർഷക്കാലം അനുഷ്‌കയ്ക്ക്  വ്യായാമ    പരിശീലനം നൽകി . അത് അവർ തമ്മിലുള്ള സൗഹൃദം വളരാൻ കാരണമായി .ഇരുവരും  ഉറ്റ തോഴിമാരായിത്തീർന്നു. അക്കാലത്ത് അനുഷ്‌ക്കയ്‌ക്കാകട്ടെ സിനിമയിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹം അശേഷം ഇല്ലായിരുന്നുവത്രെ . എന്നാൽ അനുഷ്‌ക തന്നേക്കാൾ മൂന്ന് വയസിനു ഇളയവളായ ഹസീനയോട് ‘ നീ ശ്രമിച്ചാൽ നിനക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടും  നടിയാകാൻ  കഴിയും’ എന്നുപറഞ്ഞു പ്രോത്സാഹിപ്പിച്ചു .  മാത്രമല്ല നീ വലിയ നടിയായിത്തീരും എന്ന് പ്രവചിച്ചു കൊണ്ട്  അനുഷ്‌ക,  ഹസീനയുടെ പക്കൽ നിന്നും ഓട്ടോഗ്രാഫും വാങ്ങിച്ചു വെച്ചു .എന്നാൽ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബാംഗമായതിനാൽ കുറച്ചുകാലം അത് മനസ്സിൽ ആഗ്രഹമായി മാത്രം സൂക്ഷിക്കാനേ കഴിഞ്ഞുള്ളു . പിൽക്കാലത്തു , തന്റെ പക്കൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങിച്ച അനുഷ്‌ക ,അവർ തന്നെ പ്രതീക്ഷിക്കാതെ നടിയായത് ദൈവ നിയോഗമായി വിശ്വസിക്കുന്ന ഹസീന തന്റെ പഴയ തോഴി നടിയായി കീർത്തി നേടിയതിൽ അഭിമാനം കൊള്ളുന്നു.

വീണ്ടും  അനുഷ്‌ക നിർബന്ധിക്കവേ വീട്ടുകാരുടെ സമ്മതം നേടി ഏതാനും മിനി സ്ക്രീൻ പരമ്പരകളിൽ അഭിനയിച്ചു , സെൽവി ,കാത്തു കറുപ്പ് ,ഗോകുലത്തിൽ സീതൈ തുടങ്ങി ഏതാനും  തമിഴ്  സീരിയലുകളിൽ അഭിയനയിച്ച ശേഷം അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞു . ചെറിയൊരു ഇടവേളയ്ക്കു ശേഷം ഹസീനയുടെ രണ്ടാം വരവ് ബിഗ് സ്‌ക്രീനിൽ .  ഇടം പൊരുൾ  എന്ന തമിഴ് സിനിമയിലൂടെയും  മലയാളത്തിൽ  ലവ കുശ എന്ന സിനിമയിലും അഭിനയിച്ചു കൊണ്ട് ബിഗ് സ്ക്രീൻ നടിയായി മടങ്ങി എത്തിയിരിക്കുന്നു . അതിനു ശേഷം സിനിമയിൽ അവസരങ്ങൾ തേടി വന്നെങ്കിലും തന്റെ അഭിനയസിദ്ധി വെളിപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ള ചലഞ്ചിങ്ങായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കയാണ് . കന്മദത്തിലെയും ഹൗ ഓൾഡ് ആർ യു വിലെയും  മഞ്ജു വാര്യർ , പടയപ്പയിലെ രമ്യാ കൃഷ്ണൻ , എന്ന് നിന്റെ മൊയ്‌തീനിലെ ലെന , ദൃശ്യത്തിലെ ആശാ ശരത് എന്നിവർ ചെയ്ത വേഷങ്ങൾ തന്നെ ഏറെ ആകര്ഷിച്ചവയാണെന്ന് പറയുന്ന ഹസീനക്ക് , മലയാളത്തിലാണ് ശക്തമായ സ്ത്രീ  കഥാപാത്രങ്ങൾ സൃഷ്‌ടിക്കപ്പെടുന്നതെന്നുമാണ് അഭിപ്രായം . അത് കൊണ്ട് മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നുമാണ് ആഗ്രഹമത്രെ. മുരടൻ( negative)കഥാപാത്രങ്ങളായാലും വൈകാരികമായ  കഥാപാത്രങ്ങളായാലും വെല്ലുവിളിയായി ഏറ്റെടുത്തു താൻ  അഭിനയിക്കുമെന്ന് ആത്മ വിശ്വാസത്തോടെ പറയുന്ന ഹസീന മലയാള സിനിമയിൽ നിന്നും നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close