Cover StoryNewsWorld

ലഡാക്കിലും ഉത്തരാഖണ്ഡിലും 17 തവണ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയെന്ന് റിപ്പോർട്ട്

ദോക്ലോം പ്രശ്നത്തിന് ശേഷവും ചൈന അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കിയതായി റിപ്പോർട്ട്.ഒാഗസ്റ്റിൽ 14 ദിവസത്തിനിടെ 14 തവണ ലഡാക്കിലെ നിയന്ത്രണരേഖയിൽ നിന്ന് ഇന്ത്യയിലേക്ക് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി അതിക്രമിച്ച് കയറാൻ ശ്രമിച്ചുവെന്ന് ഇന്തോ-തിബറ്റൻ ബോർഡർ പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.ചില ശ്രമങ്ങളിൽ ഇന്ത്യയിലേക്ക് 10 മുതൽ 18 കിലോമീറ്റർ വരെ കടന്നു കയറിയെന്നാണ് റിപ്പോർട്ട്.

വാഹനങ്ങളിലും കാൽനടയായും ശ്രമമുണ്ടായി.ഒാഗസ്റ്റ് നാല് മുതൽ 19 വരെയായിരുന്നു ഈ നീക്കം.ദൗലദ് ബേഗ് ഓല്‍ഡി, ദെപ്‌സാങ്, ട്രിഗ് ഹൈറ്റ്‌സ്, പാങ്ങോങ് സൊ എന്നിവിടങ്ങളിലാണ് ചൈനീസ് സൈന്യം പ്രകോപനം ഉണ്ടാക്കിയത്..

ലഡാക്കിന് പിന്നാലെ ഉത്തരാഖണ്ഡിലും ചൈന സമാന നീക്കം നടത്തിയെന്നാണ് റിപ്പോർട്ട്.ഓഗസ്റ്റിൽ തന്നെ മൂന്ന് തവണ ചൈനീസ് സൈന്യം ഉത്തരാഖണ്ഡിൽ നിയന്ത്രണ രേഖ മറികടന്നു.ഇവർ നാലു കിലോമീറ്ററോളം ഉളളിലേക്ക് പ്രവേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസെത്തി ഇവരെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close