Cover StoryNewsWorld

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്

 

പാലു: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്ബത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യൻ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 832 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് നാഷനൽ ഡിസാസ്റ്റർ മൈഗ്രേഷൻ ഏജൻസി വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിന് 7.5 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ 20 അടി വരെ ഉയരത്തിൽ സുനാമിയുണ്ടായി. വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.5 ലക്ഷമാണു പാലുവിലെ ജനസംഖ്യ. 16,700 പേരെ ഒഴിപ്പിച്ചിരുന്നു. സൈന്യമടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപിലുണ്ടായ ഭൂകമ്ബങ്ങളില്‍ നൂറു കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് അഞ്ചിനുണ്ടായ ഭൂകമ്ബത്തില്‍ മാത്രം 460 പേര്‍ മരിച്ചിരുന്നു. 2004 ഡിസംബര്‍ 26ന് പശ്ചിമ ഇന്തോനേഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ വിവിധ രാജ്യങ്ങളിലായി 2,30,000 പേര്‍ മരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close