Uncategorized

ഇന്ത്യ-ബംഗ്ലാദേശ് ഫൈനൽ

ഏഷ്യാ കപ്പിൽ ഇന്ത്യ-ബംഗ്ലാദേശ് ഫൈനൽ.ഇന്നലെ നടന്ന പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ വിജയിച്ചതോടെയാണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്.37 റൺസിനാണ് ബംഗ്ലാദേശ് ജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറിൽ 239 റൺസെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനെ ക‍ഴിഞ്ഞുളളൂ.83 റൺസെടുത്ത ഇമാം ഉൾഹഖ് ആണ് പാക്ക് നിരയിലെ ടോപ് സ്കോറർ.19 റൺ വ‍ഴങ്ങി നാലു വിക്കറ്റെടുത്ത പേസർ ജുനൈദ് ഖാന്‍റെ പ്രകടനം മറികടന്നാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോർ നേടിയത്.

സെഞ്ചുറിക്ക് ഒരു റൺ അകലെ വെച്ചു പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിന്‍റെ ടോപ്പ് സ്കോറർ.60 റൺസെടുത്ത മുഹമ്മദ് മിഥുൻ കൂടെ നിന്നു.സൂപ്പർ ഫോറിലെ അപരാജിത കുതിപ്പിലൂടെ ഇന്ത്യ നേരത്തെ ഫൈനലുറപ്പിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close