Cover StorySportsTrending

സച്ചിനു പകരം മോഹൻലാൽ ,ബ്ലസ്റ്റേ‍ഴ്സിന് താരങ്ങൾക്ക് പഞ്ഞമില്ല

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ബ്ലാസ്റ്റേ‍ഴ്സ് വിട്ടതിൽ ടെൻഷനടിക്കേണ്ട.മലയാളത്തിന്‍റെ സ്വന്തം ലാലേട്ടനാണ് കേരള ബ്ലസ്റ്റേ‍ഴ്സിന്‍റെ അടുത്ത ബ്രാന്‍റ് അംബാസിഡർ.ഐഎസ്എൽ അഞ്ചാം സീസണ് മുന്നോടിയായി കൊച്ചി ബോൾഗാട്ടിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പുതിയ ജേ‍ഴ്സിയുടെ അവതരണ ചടങ്ങിലാണ് മോഹൻലാലിനെ ബ്രാന്‍റ് അംബാസിഡറായി പ്രഖ്യാപിച്ചത്.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങ‍ളിലൊന്നാണിത്.ചെറുപ്പം മുതൽ തന്നെ താനൊരു ഫുട്ബോൾ ആരാധകനാണ്.ഫുട്ബോളിന്‍റെ ചടുലതയും മാസ്മരികതയും ഉളളവരെ ചേർത്തു നിർത്തുകയെന്നത് അഭിമാനകരമാണ്.യുവജനതയെ ഫുട്ബോളിലൂടെ വിജയങ്ങളിലേക്കെത്തിക്കാനാവുമെന്ന് വിശ്വസിക്കുന്നു.തന്‍റെ പങ്കാളിത്തത്തോടെ കേരള ബ്ലാസ്റ്റേ‍ഴ്സുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തും-മോഹൻലാൽ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close