Cover StoryFrom the EditorNationalNews

കേന്ദ്രസർക്കാരിന് തിരിച്ചടി,കോർപ്പറേറ്റുകളുടെ കിട്ടാക്കടം തിരിച്ചു പിടിക്കാൻ കേന്ദ്ര സർക്കാർ എന്തു ചെയ്തുവെന്ന് ബിജെപി നേതാവ് അധ്യക്ഷനായ പാർലമെന്‍ററി സമിതി

റാഫേൽ ഇടപാടിൽ സമ്മർദ്ധത്തിലായ കേന്ദ്രസർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ബിജെപി നേതാവ് മുരളീ മനോഹർ ജോഷി അധ്യക്ഷനായ പാർലമെന്‍ററി സമിതി.കോർപ്പറേറ്റുകളുടെ കിട്ടാക്കടം തിരിച്ചു പിടിക്കാൻ കേന്ദ്രസർക്കാർ എന്ത് ചെയ്തുവെന്ന് സമിതി ചോദിച്ചു.

കോർപ്പറേറ്റുകളിൽ നിന്നുളള കിട്ടാക്കടം തിരിച്ചു പിടിക്കാൻ കൈക്കൊളളുന്ന നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സമിതി നിർദേശിച്ചു.കിട്ടാക്കടം തിരിച്ചു പിടിക്കാനുളള കമ്പനികളുടെ വിശദാംശങ്ങളും നൽകണം.

കിട്ടാക്കടം തിരിച്ചുപിടിക്കാനുളള കോർപ്പറേറ്റുകളുടെ വിവരങ്ങൾ റിസർവ് ബാങ്ക് ഗവർണറായിരിക്കെ രഘുറാം രാജൻ പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയിരുന്നു.എന്നാൽ ഇതിന്മേൽ നടപടിയുണ്ടായില്ലെന്ന് രഘുറാം രാജൻ ആരോപിച്ചിരുന്നു.രഘുറാം രാജൻ നൽകിയ രേഖകളിൽ എന്തു നടപടിയാണ് കേന്ദ്രം കൈക്കൊണ്ടതെന്നും സമിതി ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close