Cover StoryKeralaNews

വിശ്വാസികളുടെ പ്രതിഷേധം:സിസ്റ്റർ ലൂസിക്കെതിരായ വിലക്കുകൾ പിൻവലിച്ചു

ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ എല്ലാ വിലക്കുകളും പിൻവലിച്ചതായി സെന്‍റ് മേരീസ് ഇടവക വികാരി സ്റ്റീഫൻ കോട്ടയ്ക്കൽ അറിയിച്ചു.കാരയ്ക്കാമല ഇടവകാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.

പാരിഷ് കൗൺസിലിലേക്ക് ഒരു വിഭാഗം വിശ്വാസികൾ തളളിക്കയറി പ്രതിഷേധം അറിയിക്കുകയായിരുന്നു.ഇടവകയിലെ വിശ്വാസികളുടെ ആവശ്യം എന്ന നിലയ്ക്കാണ് സിസ്റ്റർ ലൂസിക്കെതിരെ വിലക്ക് പ്രഖ്യാപിച്ചത്.എന്നാൽ വിശ്വാസികളിൽ നിന്ന് ശക്തമായ എതിർപ്പുയർന്നതോടെ വിലക്ക് നീക്കാൻ പാരിഷ് കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു.തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close