Cover StoryFrom the EditorNationalNews

പഞ്ചാബ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ മുഴുവൻ ഫലങ്ങളും പുറത്ത്, ജില്ലാ പരിഷത് സീറ്റുകളിൽ 93.7%വും പഞ്ചായത്ത്‌ സമിതി സീറ്റുകളിൽ 81%വും സീറ്റ്‌ കോൺഗ്രസിന്, അകാലിദൾ -ബിജെപി സഖ്യം തകർന്നു

പഞ്ചാബ് തദ്ദേശഭരണ തെരഞ്ഞെടുപ്പ് കോൺഗ്രസ്‌ തൂത്തുവാരി. ജില്ലാ പരിഷത്തിൽ ആകെയുള്ള 353 മേഖലകളിൽ 331ഉം കോൺഗ്രസ്‌ നേടി. അതായത് ജില്ലാ പരിഷത്തിൽ കോൺഗ്രസിന്റെ വിജയം 93.7%. മൊത്തം 2899 പഞ്ചായത്ത്‌ സമിതി സീറ്റുകളിൽ 81%വും കോൺഗ്രസ്‌ നേടി. അതായത് 2899 ൽ 2351 എണ്ണം.

ശിരോമണി അകാലിദളിനു 18 സീറ്റും ബിജെപിക്ക് രണ്ടു സീറ്റുമാണ് ലഭിച്ചത്. അതേസമയം ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.

വിജയം ജനങ്ങളുടേതെന്നു മുഖ്യമന്ത്രി അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു. “പഞ്ചാബിലെ ജനങ്ങൾക്കും കോൺഗ്രസ്‌ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. ഈ വിജയം നിങ്ങളുടേതാണ്. “

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close