LifeSpecial

കേരള പോലീസ് ഫോട്ടോ ആര്‍ക്കൈവ് ഉദ്ഘാടനം ചെയ്തു

പോലീസ് ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന ഫോട്ടോകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനായി കേന്ദ്രീകൃത സംവിധാനം – ഐ ആര്‍ക്ക് – സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് വിവിധ ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും സംസ്ഥാന തലത്തിലും ഫോട്ടോഗ്രാഫിക് ബ്യൂറോകളുണ്ട്. പോലീസ് ചടങ്ങുകള്‍, മറ്റു പരിപാടികള്‍ തുടങ്ങി വിവിധ സന്ദര്‍ഭങ്ങളില്‍ എടുക്കുന്ന ഫോട്ടോകള്‍ ഒരു കേന്ദ്രീകൃത സെര്‍വറില്‍ ടാഗ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള സംവിധാനം സംസ്ഥാന പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിനോടനുബന്ധിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഈ സംവിധാനം ഏതാനും മാസങ്ങളായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കുറ്റാന്വേഷണത്തിന് മികച്ച പിന്തുണ നല്‍കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ‘ബാഡ്ജ് ഓഫ് ഓണറി’ന് തുല്യമായ പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തും. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ നൂതനമായ നിരവധി സാങ്കേതിക മുന്നേറ്റങ്ങള്‍ അനുദിനം വരുന്നുണ്ട്. എന്നാല്‍ മികച്ച ഫോട്ടോ എടുക്കുന്നതിന് സാങ്കേതിക സംവിധാനങ്ങളെക്കാളുപരി അറിവും താത്പര്യവുമാണ് പ്രധാനമായി വേണ്ടത്. ഈ ലക്ഷ്യത്തോടെ ഫോട്ടോഗ്രാഫിയിലെ പുതുപ്രവണതകളെ പരിചയപ്പെടുത്തുന്ന പരിശീലന പരിപാടി ഫോട്ടോഗ്രാഫര്‍മാര്‍ക്കായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ പോലീസ് ആസ്ഥാനം ഭരണ വിഭാഗം ഐ.ജി. പി. വിജയന്‍, ഭരണ വിഭാഗം ഡി.ഐ.ജി കെ. സേതുരാമന്‍, പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ പി.എസ്. രാജശേഖരന്‍, പോലീസ് ആസ്ഥാനം എസ്.പി. കെ.എസ്. വിമല്‍, പബ്ലിക് ഗ്രീവന്‍സസ് എ.ഐ.ജി ജെ. സുകുമാരപിള്ള, സ്‌പെഷ്യല്‍ സെല്‍ എസ്.പി. അജിത്. വി, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എസ്.പി. കെ. അജിത്, സ്‌പെഷ്യല്‍ ടീം ഡിവൈ.എസ്.പി രാജ് കുമാര്‍.ആര്‍, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close