TechnologyTrending

പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന് ഫെയ്‌സ് ബുക്ക് പേജ്

പത്രക്കുറിപ്പുകളും അറിയിപ്പുകളും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഫലപ്രദമായി എത്തിക്കുന്നതിന് സംസ്ഥാന പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന് പുതിയ ഫെയ്‌സ് ബുക്ക് പേജ് ഒരുങ്ങി. പോലീസ് ആസ്ഥാനത്തു നടന്ന ലളിതമായ ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ബെഹ്‌റ ഫെയ്‌സ് ബുക്ക് പേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനങ്ങളുമായി നേരിട്ടു സംവദിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ മാധ്യമമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഏഴു ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരം പേര്‍ ലൈക്ക് ചെയ്തിട്ടുള്ളതും കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ പേജ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോലീസ് പേജാണ്. സംസ്ഥാന പോലീസ് മേധാവിയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിന് രണ്ടു ലക്ഷത്തി മുപ്പതിനായിരം ലൈക്കുകളാണുള്ളത്. ഇതു കൂടാതെ ജില്ലകള്‍ക്കും ട്രാഫിക് ഉള്‍പ്പെടെ സ്‌പെഷ്യല്‍ യൂണിറ്റുകള്‍ക്കും ഫെയ്‌സ് ബുക്ക് പേജ് നിലവിലുണ്ട്. നവമാധ്യമ സാദ്ധ്യതകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും കേരള പോലീസ് ആരംഭിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ പോലീസ് ആസ്ഥാനം ഭരണ വിഭാഗം ഐ.ജി. പി. വിജയന്‍, ഭരണ വിഭാഗം ഡി.ഐ.ജി കെ. സേതുരാമന്‍, പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ പി.എസ്. രാജശേഖരന്‍, പോലീസ് ആസ്ഥാനം എസ്.പി. കെ.എസ്. വിമല്‍, പബ്ലിക് ഗ്രീവന്‍സസ് എ.ഐ.ജി ജെ. സുകുമാരപിള്ള, സ്‌പെഷ്യല്‍ സെല്‍ എസ്.പി. അജിത്. വി, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എസ്.പി. കെ. അജിത്, സ്‌പെഷ്യല്‍ ടീം ഡിവൈ.എസ്.പി രാജ് കുമാര്‍.ആര്‍, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close