LifeMovies

ടോവിനോയുടെ അടുത്ത സിനിമയ്ക്കു തിരക്കഥ രചിക്കുന്നത് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥാകൃത്ത്

ടോവിനോ തോമസിന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് കമ്മട്ടിപ്പാടത്തിന്റെയും പവിത്രത്തിന്റെയും തിരക്കഥാകൃത്ത് പി ബാലചന്ദ്രൻ. പുതുമുഖ സംവിധായകൻ സ്വപ്‌നേഷ് കെ നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒമർ ലുലുവിന്റെ അസ്സോസിയേറ്റ് ആയിരുന്നു സ്വപ്‌നേഷ് കെ നായർ.

ചിത്രം അടുത്ത വർഷം തിയ്യേറ്ററിലെത്തും. നിരവധി ചിത്രങ്ങൾ ആണ് ടോവിനോയെ തേടിയെത്തുന്നത്. സലിം അഹമ്മദിന്റെ ആൻഡ്‌ ദി ഓസ്കാർ ഗോസ് ടു -വിന്റെ ചിത്രീകരണത്തിനായി കാനഡയിൽ ആണ് ടോവിനോ ഇപ്പോഴുള്ളത്.

കൽക്കി എന്ന സിനിമയിലും ടോവിനോ കരാർ ആയിട്ടുണ്ട്. കൽക്കിയിൽ ടോവിനോ പോലീസ് ഓഫീസർ ആണ്‌. പൃഥ്‌വിരാജിന്റെ മോഹൻലാൽ ചിത്രം ലൂസിഫറിലും ടോവിനോയുണ്ട്. ധനുഷിന്റെ മാരി 2ൽ വില്ലൻ വേഷവും ടോവിനോ ചെയ്യുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close