Cover StoryFrom the EditorNationalNews

മോഡിയുടെ സ്വപ്നപദ്ധതി ആയുഷ്മാൻ ഭാരതിനു തുടക്കം

50 കോടി ഇന്ത്യക്കാരുടെ ആരോഗ്യരക്ഷ ലക്ഷ്യം വയ്ക്കുന്ന “ആയുഷ്മാൻ ഭാരത് “ന് തുടക്കം. രാജ്യത്തെ പാവങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള ചവിട്ടുപടിയാണ്‌ പദ്ധതിയെന്ന്‌ ജാർഖണ്ഡിലെ റാഞ്ചിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.

“ലോകത്തൊരിടത്തും സർക്കാർ നേതൃത്വത്തിൽ ഇത്ര വലിയ പദ്ധതിയില്ല. ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യംവെച്ച് സർക്കാർ സമഗ്ര പദ്ധതിയാണ് നടപ്പാക്കുന്നത്. കുറഞ്ഞ ചിലവിൽ ചികിത്സയും രോഗപ്രതിരോധത്തിൽ ഊന്നിയ നയവും ഉൾക്കൊള്ളുന്നതാണ് പദ്ധതി. കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ജനസംഖ്യയുടെ അത്രയും പേരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. “മോഡി വ്യക്തമാക്കി.

കേന്ദ്രബജറ്റിലെ പദ്ധതിയെ കുറിച്ച് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. അർഹരായവർക്ക്‌ സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാം. ആധാറോ റേഷൻ കാർഡോ തിരിച്ചറിയൽ കാർഡായി കാണിക്കാം. പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. 60% ചെലവ് കേന്ദ്രസർക്കാരും 40%സംസ്ഥാനങ്ങളുമാണ് വഹിക്കേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close