Cover StoryKeralaNews

സിസ്റ്റർ ലൂസിക്കെതിരെ നടപടി ഇല്ലെന്ന വിശദീകരണവുമായി ഇടവക, എന്നാൽ വേദപാഠം പഠിപ്പിക്കാനും കുർബാന നൽകാനും കഴിയില്ല

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ നടപടി എടുത്തില്ല എന്ന വിശദീകരണവുമായി കാരക്കമല ഇടവകയുടെ വാർത്താക്കുറിപ്പ്. എന്നാൽ വേദപാഠം പഠിപ്പിക്കാനും വിശുദ്ധ കുർബാന നല്കാനും സിസ്റ്റർക്കു കഴിയില്ല. ഇത് വിശ്വാസികളുടെ ആവശ്യപ്രകാരമാണെന്നാണ് വാർത്താകുറിപ്പിൽ വിശദീകരിച്ചിരിക്കുന്നത്.

സിസ്റ്റർ ലൂസി തങ്ങളുടെ മക്കളെ വേദപാഠം പഠിപ്പിക്കേണ്ടന്നും ഇവരുടെ പക്കൽ നിന്ന് വിശുദ്ധ കുർബാന കൈക്കൊള്ളാൻ താല്പര്യമില്ലെന്നും ഇടവകയിലെ വിശ്വാസികൾ ട്രസ്റ്റിമാരുടെ നേതൃത്വത്തിൽ വികാരിയച്ചനെ നേരിൽ കണ്ട് ആവശ്യപ്പെട്ടെന്ന് വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിവരം കോൺവെന്റിലെ മദറിനെ വികാരിയച്ചൻ അറിയിച്ചിരിക്കുകയാണ്. പ്രത്യക്ഷത്തിൽ വിലക്കില്ലെങ്കിലും പരോക്ഷമായി സിസ്റ്റർ ലൂസി വിലക്ക് നേരിടുന്നുണ്ടെന്നാണ് വാർത്താക്കുറിപ്പ് വിലയിരുത്തിയാൽ മനസ്സിലാകുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close