HealthLife

ലൈംഗിക കുറ്റങ്ങളിൽ നടത്തുന്ന പൊട്ടൻസി ടെസ്റ്റ് ഇങ്ങനെ

ബലാത്സംഗക്കേസുകളിൽ നടത്താറുളള ഒന്നാണ് പൊട്ടൻസി ടെസ്റ്റ്.ഒരു വ്യക്തിയുടെ ലൈംഗിക ശേഷി പരിശോധിക്കാനുളള ടെസ്റ്റ് ആണിത്.ലൈംഗിക കുറ്റങ്ങൾക്ക് നിയമത്തിന്‍റെ അനുവാദത്തോടെയാണ് ടെസ്റ്റ് നടത്താറുളളത്.

പൊട്ടൻസി ടെസ്റ്റിന്‍റെ ആദ്യഘട്ടത്തിൽ രക്തപരിശോധന നടത്തും.പ്രമേഹമോ വൃക്കസംബന്ധമായ അസുഖങ്ങളോ ഉണ്ടോയെന്നറിയാനാണിത്.ഇത്തരം അസുഖമുളളവർക്ക് ലൈംഗിക ശേഷി കുറയാനുളള സാധ്യത കൂടുതലാണ്.

പൊട്ടൻസി ടെസ്റ്റിന് പ്രധാനമായും മൂന്ന് മാർഗങ്ങളുണ്ട്.സെമൻ അനാലിസിസ്,പീനൈൽ ഡോപ്ലർ അൾട്രാ സൗണ്ട്,വിഷ്വൽ ഇറക്ഷൻ എക്സാമിനേഷൻ എന്നിവയാണ് അവ.

പുരുഷ ബീജത്തിന്‍റെ പരിശോധനയാണ് സെമൻ അനാലിസിസ്.പുരുഷന്മാരിലെ വന്ധ്യത,ലൈംഗിക ശേഷി എന്നിവ നിർണയിക്കുന്നതിന് ബീജത്തിന്‍റെ അളവ് നിർണായകമാണ്.

ലിംഗത്തിന്‍റെ ഉദ്ധാരണശേഷി വിലയിരുത്തുന്നതാണ് പീനൈൽ ഡോപ്ലർ അൾട്രാ സൗണ്ട്.ലിംഗത്തിൽ മരുന്ന് കുത്തിവെച്ച് പല തവണ അൾട്രാസൗണ്ട് സ്കാൻ ചെയ്യും.ഇതിലൂടെ ലിംഗത്തിലൂടെയുളള രക്തതയോട്ടത്തിന്‍റെ ഗതി അളക്കും.

വിഷ്വൽ ഇറക്ഷൻ എക്സാമിനേഷൻ എന്നത് സാധാരണ ഗതിയിലിരിക്കുന്നതും ഉദ്ധരിച്ചതുമായ രണ്ട് അവസ്ഥകളിലും ലിംഗത്തെ പരിശോധനയ്ക്ക് വിധേയമാക്കുന്നു.ലൈംഗിക ശേഷിക്കുറവുണ്ടെങ്കിൽ ഇതിലൂടെ മനസിലാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close