Cover StoryKeralaNews

ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി, ബിഷപ്പിനെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജാമ്യമില്ല. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയത്. ബിഷപ്പിനെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.

അതേസമയം, രണ്ടു തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചതായി റിമാൻഡ് റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബിഷപ്പ് കന്യാസ്ത്രീയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തന്റെ അനുമതിയില്ലാതെ ഉമിനീരും രക്തവും ശേഖരിച്ചതായി ബിഷപ്പ് കോടതിയിൽ പരാതി പറഞ്ഞതായാണ് റിപ്പോർട്ട്‌. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാർജ് ചെയ്തത്. രക്തസമ്മർദ്ദമാണ് ബിഷപ്പിന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. നിലവിൽ ബിഷപ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപോർട്ടുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close