Cover StoryFrom the EditorNationalNews

കോൺഗ്രസിന് ആത്മവിശ്വാസം നൽകി പഞ്ചാബ് ജില്ലാ പരിഷത്, പഞ്ചായത്ത്‌ സമിതി ഫലം, 10 വർഷങ്ങൾക്കു ശേഷം കോൺഗ്രസിന് ലീഡ്

പഞ്ചാബ് ജില്ലാ പരിഷത്, പഞ്ചായത്ത്‌ സമിതി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടരുകയാണ്. 10 വർഷത്തിന് ശേഷം തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നേട്ടം കൊയ്യുകയാണ്. ലുധിയാന, ഭട്ടിണ്ട, ജലന്ധർ എന്നിവിടങ്ങളിൽ പ്രധാന എതിരാളികളായ അകാലിദൾ -ബിജെപി സഖ്യത്തെക്കാൾ കോൺഗ്രസ്‌ മുമ്പിലാണ്.

വ്യാപകമായി അക്രമങ്ങൾ നടന്ന പശ്ചാത്തലത്തിൽ വോട്ടെണ്ണൽ മൂന്ന് ദിവസത്തേക്ക് നീട്ടിവെച്ചിരിക്കുകയായിരുന്നു. അകാലിദൾ മുൻ മുഖ്യമന്ത്രി അടക്കം നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തു.

58% പേരാണ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്. മൊത്തം 354 ജില്ലാ പരിഷദ് അംഗങ്ങളെയും 2900 പഞ്ചായത്ത് സമിതി അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുക. സംസ്ഥാനത്താകെ 22 ജില്ലാ പരിഷദ്‌കളും 150 പഞ്ചായത് സമിതികളുമാണ് ഉള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close