Cover StorySportsTrending

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പരാജയത്തിന് ഇന്ത്യ പകരം വീട്ടി.ഏഷ്യാ കപ്പ് ഗ്രൂപ്പ് എ ലീഗ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ തോത്പിച്ചു.43.1 ഓവറിൽ 162ന് പുറത്തായ പാക്കിസ്ഥാനെതിരെ 29 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.

52 റൺസ് നേടിയ രോഹിത് ശർമ,നാൽപ്പത്തിയാറ് രൺസ് നേടിയ ശിഖർ ധവാൻ എന്നിവരാണ് പുറത്തായത്.അംബാട്ടി റായിഡുവും ദിനേശ് കാർത്തിക്കും 31 റൺസ് വീതമെടുത്ത് പുറത്താവാതെ നിന്നു.മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറാണ് മാൻ ഓഫ് ദ മാച്ച്.

ക‍ഴിഞ്ഞ വർഷം ജൂണിൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാൻ ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തിയിരുന്നു.ഇതിന്‍റെ മധുരപ്രതികാരമായി ഈ ജയം.ബംഗ്ലാദേശുമായി നാളെയാണ് ഇന്ത്യയുടെ അടുത്ത കളി.23ന് പാക്കിസ്ഥാനെ വീണ്ടും നേരിടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close