Cover StoryFrom the EditorNationalNews

വിജയ് മല്യയെ തടഞ്ഞു വയ്‌ക്കേണ്ടതില്ല, സിബിഐ കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട് ദേശീയ മാധ്യമം

വിജയ് മല്യക്കെതിരായ ലുക്ക്‌ ഔട്ട്‌ നോട്ടീസ് സിബിഐ മയപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതൊരു ധാരണപ്പിശകാണെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞതായി ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വിജയ് മല്യ രാജ്യം വിട്ടു പോകുന്നത് തടയരുത് എന്ന് വ്യക്തമാക്കി സിബിഐ കത്ത് നൽകിയതായി ദ ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്യുന്നു.

2015 ഒക്ടോബർ 16നാണ് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജയ് മല്യക്കെതിരെ സിബിഐ ആദ്യ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചത്. “ഇന്ത്യയിൽ നിന്ന് പുറത്ത് പോകുന്നത് തടയുക “എന്നായിരുന്നു നോട്ടീസ്. 2015 നവമ്പർ 24നാണ് ഇത് മയപ്പെടുത്തുന്നത്. “വരുമ്പോഴും പോകുമ്പോഴും അറിയിക്കുക “എന്നായാണ് മയപ്പെടുത്തിയത്.

നാല് മാസത്തിനു ശേഷം 2016 മാർച്ച്‌ 2നാണ് വിജയ് മല്യ രാജ്യം വിടുന്നത്. ഇംഗ്ലണ്ടിൽ നിന്ന് വിജയ് മല്യയെ തിരികെ കൊണ്ടു വരാൻ ഇപ്പോൾ ശ്രമം നടക്കുന്നു. ഫെബ്രുവരി 28ന് മല്യ തട്ടിപ്പ് നടത്തിയ ബാങ്കിന് മല്യ രാജ്യം വിടാതിരിക്കാൻ ഉത്തരവിന് സുപ്രീം കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിക്കുന്നു. പക്ഷെ എസ്ബിഐയിൽ നിന്ന് മറ്റൊരു നടപടിയും ഉണ്ടായില്ല.

എന്നാൽ കൗതുകകരമായ ചില സംഭവങ്ങൾ അരങ്ങേറി. 2015 നവംബർ 23ന് ഇമിഗ്രേഷൻ അധികൃതർ വിജയ് മല്യ ന്യൂഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ 24ന് രാത്രിയിൽ വിദേശ രാജ്യത്ത് നിന്ന് എത്തും എന്ന് സിബിഐയെ അറിയിച്ചു.

ഈ മുന്നറിയിപ്പ് കിട്ടിയതിനു പിന്നാലെ നവംബർ 24ന് തന്നെ സിബിഐ മുംബൈ പോലീസിന് ദൈർഘ്യമേറിയ ഒരു കത്തെഴുതി. ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുതുക്കി ഉൾപ്പെടുത്തിയായിരുന്നു കത്ത്. “വിജയ് മല്യയെ തടങ്കലിൽ വെക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. ഭാവിയിൽ ആവശ്യമെങ്കിൽ അറിയിക്കും. അപ്പോൾ പുതുക്കിയ ലുക്ക്‌ ഔട്ട്‌ നോട്ടീസും നൽകും. ”

അന്നത്തെ മുംബൈ സിബിഐ എസ് പി ഹർഷിത അട്ടല്ലൂരി ഒപ്പിട്ട കത്ത് മുംബൈ ഐപിഎസ് ഓഫീസർ അശ്വതി ഡോർജെക്കാണ് നൽകിയത്. അതേസമയം സിബിഐ ഉദ്യോഗസ്ഥരായ ഹർഷിത അട്ടല്ലൂരിയും ജോയിന്റ് ഡയറക്ടർ എ കെ ശർമയും വാർത്തയോട് പ്രതികരിച്ചില്ലെന്നു ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close