Cover StoryFrom the EditorNationalNews

കോൺഗ്രസ്‌ അധികാരത്തിൽ എത്തിയാൽ രാജ്യത്തെ മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളും, ജി എസ് ടി പൊളിച്ചെഴുതും, നിർണായക പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

2019ൽ കോൺഗ്രസ്‌ അധികാരത്തിൽ എത്തിയാൽ രാജ്യത്തെ മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളുമെന്നു കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് പ്രചാരണം ഉത്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. നരേന്ദ്രമോഡി സർക്കാർ കൊണ്ടു വന്ന ജി എസ് ടി പൊളിച്ചെഴുതുമെന്നും പുതിയ ജി എസ് ടി കൊണ്ടുവരുമെന്നും രാഹുൽ വ്യക്തമാക്കി.

“നോട്ടുനിരോധനം ലോകത്തെ തന്നെ വലിയ അഴിമതിയാണ്. എല്ലാ കള്ളന്മാർക്കും കള്ളപ്പണം വെളുപ്പിക്കാൻ ഇത് വഴിവെച്ചു. പിന്നീടവർ ഗബ്ബർ സിംഗ് ടാക്സ് (ജി എസ് ടി) കൊണ്ടുവന്നു. പണക്കാരുടെ കീശ വീർപ്പിക്കാൻ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി. ഈ ഗബ്ബർ സിംഗ് ടാക്സ് 2019ൽ അവസാനിക്കും. പുതിയ ജി എസ് ടി നിലവിൽ വരും.”രാഹുൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close