Cover StoryFrom the EditorNationalNews

അജയ് മാക്കൻ രാജി വെച്ചിട്ടില്ലെന്നു കോൺഗ്രസ്‌, മെഡിക്കൽ ലീവെന്ന് വിശദീകരണം

ഡൽഹി കോൺഗ്രസ്‌ അധ്യക്ഷൻ അജയ് മാക്കൻ രാജി വച്ചിട്ടില്ലെന്നു കോൺഗ്രസ്‌. ഒരാഴ്ച നീണ്ട മെഡിക്കൽ ലീവിലാണ് അജയ് മാക്കനെന്നും കോൺഗ്രസ്‌ വിശദീകരിച്ചു. കോൺഗ്രസ്‌ നേതാവ് പി സി ചാക്കോ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താൻ അസുഖബാധിതൻ ആണെന്നും ചികിത്സ ആവശ്യമുണ്ടെന്നും കാണിച്ച് അജയ് മാക്കൻ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയതായും തുടർന്ന് ചികിത്സക്കായി വിദേശത്ത് പോയതായും റിപോർട്ടുകൾ ഉണ്ട്.

2017 മെയ്‌ മാസത്തിൽ ഡൽഹി തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പുറകിൽ പോയപ്പോൾ അജയ് മാക്കൻ അന്നത്തെ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി സമർപ്പിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇടപെട്ട് രാജി പിൻവലിപ്പിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close