BusinessCover StoryFrom the EditorNews

ഇന്ധന വില രണ്ടു രൂപ കുറച്ച് കർണാടകയിലെ കോൺഗ്രസ്‌ -ജെഡിഎസ് സർക്കാർ

കർണാടകത്തിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറച്ചു. ആന്ധ്രക്കും തെലങ്കാനക്കും പശ്ചിമ ബംഗാളിനും പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. കർണാടക മുഖ്യമന്ത്രി എഛ് ഡി കുമാരസ്വാമി അറിയിച്ചതാണ് ഇക്കാര്യം.

കർണാടകയിൽ നിലവിൽ പെട്രോളിന് ലിറ്ററിന് 84 രൂപയും ഡീസലിന് 76 രൂപയുമാണ് വില. വില വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികൾ ഭാരത് ബന്ദ് ആചരിച്ചിരുന്നു. സംസ്ഥാന നികുതി കുറയ്ക്കുമെന്ന് ബന്ദിനെ പിന്തുണച്ച്‌ കുമാരസ്വാമി അന്ന് വ്യക്തമാക്കിയിരുന്നു. പെട്രോളിനും ഡീസലിനും 2%അധിക നികുതി ഏർപ്പെടുത്തികൊണ്ടുള്ളതായിരുന്നു കുമാരസാമിയുടെ ബജറ്റ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close