Cover StorySportsTrending

ഏഷ്യാക്കപ്പ്:പാക്കിസ്ഥാന് വിജയത്തുടക്കം

ഏഷ്യാകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ പാക്കിസ്ഥാന് വിജയത്തുടക്കം.ഏകദിനത്തിലെ പുതുമുഖങ്ങളായ ഹോങ്കോംഗിനെ പാക്കിസ്ഥാൻ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി.117 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാൻ 158 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം നേടി.

അർധസെഞ്ചുറി നേടിയ ഇമാം ഉൾഹഖാണ്(50) പാക്ക് ജയം അനായാസമാക്കിയത്.ഫഖർ സമാനും (24)ബാബർ അസമുമാണ്(33) പാക്ക് നിരയിൽ പുറത്തായത്.ഷോയിബ് മാലിക് ഒമ്പതു റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹോങ്കാങിനെ പാക്കിസ്ഥാൻ 37.1 ഓവറിൽ 116 റൺസിന് പുറത്താക്കി.മൂന്ന് വിക്കറ്റ് വീ‍ഴ്ത്തിയ ഉസ്മാൻ ഖാനും രണ്ടു വിക്കറ്റ് വീതം വീ‍ഴ്ത്തിയ ഹസൻ അലി,ഷദാബ് ഖാൻ എന്നിവരുമാണ് ഹോങ്കോംങ് ബാറ്റിംഗ് നിരയെ തകർത്തത്.ഹോങ്കോംഗിനായി അസിസ് ഖാൻ(27),കിൻചിറ്റ് ഷാ(26),അൻഷുമാൻ റാത്ത്(19) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

Tags:Asia Cup,Cricket

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close