BusinessCover StoryFrom the EditorNews

ഇന്ധനവില വർധന:നികുതി കുറക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഇന്ധനവില വർധന താത്കാലിക പ്രതിഭാസമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്.നികുതി കുറയ്ക്കാനാവില്ലെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി ബന്ദും ഇടതുപാർട്ടികൾ ഹർത്താലും ആചരിച്ചിരുന്നു.

കേന്ദ്രസർക്കാർ നിലവിൽ എക്സൈസ് തീരുവയിൽ നിന്ന് ക‍ഴിഞ്ഞ വർഷം രണ്ട് രൂപ കുറച്ചിട്ടുണ്ടെന്ന് രവി ശങ്കർ പ്രസാദ് പറഞ്ഞു.ഇനിയും നികുതി കുറയ്ക്കാനാവില്ല.സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാൻ മന്ത്രി അഭ്യർത്ഥിച്ചു.എന്നാൽ സംസ്ഥാനങ്ങളെ നിർബന്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു.ഇന്ധനവില വർധന താത്കാലികമാണെന്ന തിരിച്ചറിവിലാണ് ഭാരത് ബന്ദിനെതിരെ നിലപാട് എടുത്തതെന്നും മന്ത്രി കൂട്ടിച്ചർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close