BusinessCover StoryFrom the EditorNews

നോട്ടു നിരോധനം മനുഷ്യ നിർമ്മിത ദുരന്തം തന്നെയ്യല്ലേ?രാഹുലിന്‍റെ ബ്രഹ്മാസ്ത്രം,വിടാതെ മൻമോഹൻ സിംഗും

അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിസർവ് ബാങ്ക് കണക്ക് കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും തിരിഞ്ഞ് കൊത്തുന്നു.ചുരുങ്ങിയത് മൂന്ന് ലക്ഷം കോടിയുടേയെങ്കിലും കളളപ്പണം പിടിക്കാമെന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം.

ബിജെപിയുടെ അവകാശവാദങ്ങൾ പൊളിഞ്ഞ സാഹചര്യത്തിൽ ഒരു തിരിഞ്ഞ് നോട്ടം.ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ കക്ഷികൾക്ക് പുറമെ രംഗത്തെത്തിയത് സഖ്യകക്ഷി ശിവസേനയാണ്.രാജ്യത്തെ ധനികരെ സ്പർശിക്കാത്ത പാവങ്ങളെ കഷ്ടത്തിലാക്കുന്ന പരിഷ്കാരം എന്നാണ് ശിവസേന നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്.

അന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി മോഡിയുമായി പോർമുഖം തുറന്നതും ഈ വിഷയത്തിലാണ്.അന്ധേരിക്കടുത്ത് വകോളയിലെ എടിഎമ്മിന് മുന്നിൽ പണം മാറാനുളള നീണ്ട നിരയിൽ നിന്ന് പൗരന്മാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച രാഹുൽ നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉന്നയിച്ചു.പേടിഎം എന്നത് പേ ടു മോഡി എന്നാണെന്ന് രാഹുൽ വിശേഷിപ്പിച്ചു.

രണ്ടു വർഷം റിസർവ് ബാങ്ക് ഗവർണറും 10 വർഷം പ്രധാനമന്ത്രിയുമായിരുന്ന മൻമോഹൻ സിംഗിന്‍റെ ചോദ്യങ്ങൾക്ക് അന്നും ഇന്നും ബിജെപിക്ക് ഉത്തരമില്ല.നിക്ഷേപകന് പണം പിൻവലിക്കാൻ ക‍ഴിയാത്ത രാജ്യത്തിന്‍റെ പേരറിയാമോ എന്ന പ്രസംഗം പിന്നീട് നിരവധി പേർ ഏറ്റു പിടിച്ചു.

സഹകരണ മേഖലയെ ആകെ തകർക്കുന്നതായിരുന്നു നോട്ടു നിരോധനം.ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ഉളള സഹകരണ ബാങ്കുകൾ കണ്ടറിഞ്ഞെന്ന പോലെ നോട്ടുകൾ മാറിയപ്പോൾ കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ അക്ഷരാർത്ഥത്തിൽ വലഞ്ഞു.ഇത് വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് കാരണമായി.പിണറായി വിജയനും കുമ്മനം രാജശേഖരനും നേരിട്ട് ഏറ്റുമുട്ടി.അന്നൊക്കെ രാജ്യസ്നേഹത്തിന്‍റെ കാര്യം പറഞ്ഞാണ് സംഘപരിവാർ പിടിച്ചുനിന്നത്.ഇന്ന് നോട്ടു നിരോധനം കൊണ്ട് ബിജെപിയും കേന്ദ്ര സർക്കാരും ഉദ്ദേശിച്ചതെന്തോ അതൊന്നും നടക്കാതെ പോയ സാഹചര്യത്തിൽ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിന്ന് കു‍ഴഞ്ഞ് വീണ് മരിച്ച മനുഷ്യരുടെ ജീവിതത്തിന് ആര് സമാധാനം പറയും ?

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close