Cover StoryKeralaNews

മുല്ലപ്പെരിയാർ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

പ്രളയദുരിതത്തെ കേരളം ഒറ്റക്കെട്ടായി നേരിടുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയതായി വ്യാജസന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ.നെന്മാറ സ്വദേശി അശ്വിൻ ബാബു(19) എന്നയാളേയാണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഒരു ഭാഗം തകർന്നതായാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്.ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ജനങ്ങൾ ഭീതിയിലാകുകയും ചെയ്തിരുന്നു.തുടർന്ന്,സന്ദേശം വ്യാജമെന്ന് സർക്കാർ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close