Cover StoryFrom the EditorNationalNews

റാഫേലിൽ പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി, തുറന്ന സംവാദത്തിനു തയ്യാറുണ്ടോയെന്നു ചോദ്യം

ഫ്രഞ്ച് സർക്കാരുമായുള്ള റാഫേൽ ഇടപാടിനെ കുറിച്ച് തുറന്ന സംവാദത്തിനു തയ്യാറുണ്ടോയെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് രാഹുൽ ഗാന്ധി.

“റാഫേൽ ഇടപാടിൽ ഞാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. ഈ വെല്ലുവിളി അദ്ദേഹം ഏറ്റെടുക്കാൻ സാധ്യതയില്ല. കാരണം അദ്ദേഹം നുണ പറയുകയാണ്. എന്തിനാണ് അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്. “കർണാടകയിലെ ബിദാരിൽ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി ചോദിച്ചു.

പ്രതിരോധമന്ത്രി നിർമല സീതാരാമനെതിരെയുള്ള ആരോപണം രാഹുൽ ആവർത്തിച്ചു. “ഇന്ത്യയും ഫ്രാൻസും തമ്മിൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് വിടരുത് എന്ന് കരാറുണ്ടെന്നാണ് പ്രതിരോധമന്ത്രി പറയുന്നത്. എന്നാൽ ഇന്ത്യക്ക് വേണമെങ്കിൽ വിമാനങ്ങളുടെ വില പുറത്ത് പറയാമെന്നു ഫ്രഞ്ച് പ്രസിഡന്റ്‌ എന്നോട് നേരിട്ട് പറഞ്ഞു. “രാഹുൽ ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close