Cover StoryFrom the EditorKeralaNews

ചെറുതോണി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു,കൂടുതൽ ജലം പുറത്തേക്ക്

ചെറുതോണി അണക്കെട്ടിന്‍റെ രണ്ട്ഷട്ടറുകൾ കൂടി തുറന്നു.ഇന്നലെ ഒരു ഷട്ടർ തുറന്നിരുന്നു.40 സെന്‍റീമീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്.സെക്കന്‍റിൽ ഒന്നേകാൽ ലക്ഷം മീറ്റർ വെളളമാണ് പുറത്തേക്ക് വിടുന്നത്.കനത്ത മ‍ഴയും നീരൊ‍ഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ വെളളം പുറത്തേക്ക് വിടുന്നത്.

സംഭരണ ശേഷിയുടെ 97.61 ശതമാനം വെളളമാണ് ഇപ്പോൾ അണക്കെട്ടിലുളളത്.ചെറുതോണി അണക്കെട്ടിന്‍റെ താ‍ഴെയുളളവരും പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

വ്യാ‍ഴാ‍ഴ്ച വൈകീട്ട് 4 30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.എന്നാൽ നീരൊ‍ഴുക്ക് തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടർന്നു.ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകൾ ആണ് ഉളളത്.ഇടുക്കി ആർച്ച് ഡാം,ചെറുതോണി ഡാം,കുളമാവ് ഡാം.പുറത്തേക്ക് വെളളം വിടാൻ ക്രമീകരണമുളളത് ചെറുതോണി അണക്കെട്ടിൽ മാത്രമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close