Cover StoryLifeMovies

പാർവതിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണിത്:അജു വർഗീസ്

റോഷ്നി ദിനകർ സംവിധാനം ചെയ്ത മൈ സ്റ്റോറിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു.നടി പാർവതിയെ ലക്ഷ്യമിട്ടാണ് ആക്രമണം.പാർവതിയുടെ ഒരു സിനിമയും വിജയിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിലൂടേയും വാട്ട്സാപ്പിലൂടേയും ആക്രമണമുണ്ട്.

18 കോടി മുടക്കിയാണ് പടം റിലീസ് ചെയ്തത്.എന്നാൽ സിനിമയുടെ പാട്ടുകളും ടീസറും ഇറക്കിയതു മുതൽ ആക്രമണം തുടരുകയായിരുന്നു.പൃഥ്വിരാജിനോടും പാർവതിയോടുമുളള ദേഷ്യം തന്‍റെ സിനിമയോട് തീർക്കുകയാണെന്ന് സംവിധായിക റോഷ്നി ദിനകർ പരാതിപ്പെട്ടിരുന്നു.

അതേസമയം,മൈ സ്റ്റോറിക്ക് പിന്തുണയുമായി നടൻ അജു വർഗീസ് രംഗത്തു വന്നു.ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അജു പിന്തുണ അറിയിച്ചത്.വലിയ ബജറ്റിലൊരുക്കിയ പ്രണയകഥയാണിത്.സസ്പെൻസും ഉണ്ട്.ഒരുപാട് പേരുടെ പരിശ്രമമാണ് സിനിമയെന്നും തന്‍റെ പിന്തുണ മൈ സ്റ്റോറിക്ക് ഉണ്ടെന്നും അജു വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close