Cover StoryNewsWorld

വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് മലേഷ്യ

വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് മലേഷ്യ.മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.തീവ്രവാദ കേസുകളിലും വിദ്വേഷ പ്രചരണം ഉൾപ്പെടെയുളള കേസുകളിലും ഇന്ത്യ തേടുന്ന വ്യക്തിയാണ് സാക്കിർ നായിക്ക്.2016ലാണ് സാക്കിർ നായിക്ക് ഇന്ത്യ വിട്ടത്.മലേഷ്യ ഇയാൾക്ക് പെർമനന്‍റ് റെസിഡൻസി അനുവദിച്ചിട്ടുണ്ട്.

കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും മലേഷ്യയും തമ്മിൽ കരാറുണ്ട്.ഇത് പ്രകാരം സാക്കിർ നായിക്കിനെ കൈമാറാൻ ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യമാണ് മലേഷ്യ ഇപ്പോൾ നിരാകരിച്ചിരിക്കുന്നത്.സാക്കിർ നായിക്ക് മലേഷ്യയിൽ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ ഇയാളെ വിട്ടു നൽകാനാവില്ലെന്നുമാണ് മലേഷ്യയുടെ വിശദീകരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close