Cover StoryKeralaNews

കന്യാസ്ത്രീയുടെ പരാതി ബിഷപ്പിനെതിരെ ബലാത്സംഗത്തിന് കേസ്‌

തന്നെ നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ രൂപത അധ്യക്ഷൻ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പോലീസ് കേസ്‌ എടുത്തു. മൂന്നുവർഷത്തിനിടെ പതിമൂന്നു തവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നതാണ് പരാതി. കഴിഞ്ഞ 27ന് കേസ്‌ എടുത്ത പോലീസ് കന്യാസ്ത്രീയുടെ മൊഴിയും രേഖപ്പെടുത്തി.

2014 മുതൽ 2016 വരെ പീഡനം തുടർന്നു എന്നാണ് പരാതിയിൽ പറയുന്നത്. 2014 മെയ്‌ 5ന് നടന്ന ബിഷപ്പുമാരുടെ കോൺഫെറൻസിനു എത്തിയപ്പോൾ ആയിരുന്നു ആദ്യപീഡനം. രാത്രി 10 45ന് മഠത്തിൽ എത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു ആനയിച്ചു. തിരിച്ചു വരാൻ നേരത്ത് ളോഹ ഇസ്തിരി ഇട്ടു തരാൻ ആവശ്യപ്പെട്ടു. ളോഹ ഇസ്തിരി ഇട്ടു വന്നപ്പോൾ കയറിപ്പിടിക്കുകയും വഴങ്ങാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

പിന്നീട് 13 തവണ ഈ ഉപദ്രവം ആവർത്തിച്ചു. വഴങ്ങാതെ വന്നപ്പോൾ മാനസികമായി പീഡിപ്പിച്ചു. മാനസിക പീഡനം തുടർന്നപ്പോഴാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നൽകിയിട്ടുണ്ട്. കന്യാസ്ത്രീയുടെ നേത്യുത്വത്തിൽ തന്നെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ട് എന്നാണ് ബിഷപ്പിന്റെ പരാതി. ഇതേതുടർന്ന് വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഉള്ള സംഘത്തിന് അന്വേഷണ ചുമതല നൽകുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close