Cover StoryFrom the EditorKeralaNews

ബുധനാ‍ഴ്ച വരെ ശക്തമായ മ‍ഴ,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബുധനാ‍ഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മ‍ഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രമണം ഉണ്ടാകും.തെക്ക്-പടിഞ്ഞാറൻ മൺസൂൺ ശക്തമാകുന്നതു കൊണ്ടാണ് കനത്ത മ‍ഴ.

കേരള,ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.കടൽ പ്രക്ഷുബ്ദമാകും.മത്സ്യത്തൊ‍ഴിലാളികൾ കടലിൽ പോകരുത്.നാലര മീറ്റർ വരെ ഉയരത്തിൽ തിരയുണ്ടാകാൻ ഇടയുണ്ട്.

ബുധനാ‍ഴ്ച വരെ 20 സെന്‍റിമീറ്റർ മ‍ഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.തീരപ്രദേശങ്ങളിലും ആറുകളുടേയും തോടുകളുടേയും അരികെയും താമസിക്കുന്നവർ മുൻകരുതൽ എടുക്കണം.തൃശൂർ പെരിങ്ങൽക്കുത്ത് ഡാം തുറന്നു വിട്ടതിനാൽ ചാലക്കുടി പു‍ഴയുടെ തീരത്തുളളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close