Cover StoryFrom the EditorNationalNews

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കും,പറയാനുളളത് അവിടെ പറയുമെന്ന് പ്രണബ് മുഖർജി

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി.തീരുമാനത്തിൽ മാറ്റമില്ല.തനിക്ക് പറയാനുളളത് നാഗ്പൂരിലെ ചടങ്ങിൽ പറയുമെന്നും പ്രണബ് മുഖർജി വ്യക്തമാക്കി.

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കരുതെന്ന് കാട്ടി തനിക്ക് ധാരാളം കത്തുകളും ഫോണുകളും വന്നിട്ടുണ്ട്.എന്നാൽ പങ്കെടുക്കാൻ തന്നെയാണ് തീരുമാനം – പ്രണബ് മുഖർജിയെ ഉദ്ധരിച്ച് ബംഗാളി ദിനപത്രം ആനന്ദ ബസാർ റിപ്പോർട്ട് ചെയ്തു.

ജൂൺ 7നാണ് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് പരിപാടി.ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതാണ് പ്രണബ് മുഖർജിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.പ്രണബ് മുഖർജി പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചതായി ആർഎസ്എസ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.എന്നാൽ മുൻ രാഷ്ട്രപതിയുടെ ഓഫീസ് പ്രതികരിച്ചിരുന്നില്ല.

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കരുതെന്ന് നിരവധി കോൺഗ്രസ് നേതാക്കൾ പ്രണബ് മുഖർജിയോട് ആവശ്യപ്പെട്ടിരുന്നു.ജയറാം രമേശ്,രമേശ് ചെന്നിത്തല,സികെ ജാഫർ ഷെറീഫ് എന്നിവർ ഇക്കാര്യമാവശ്യപ്പെട്ട് പ്രണബ് മുഖർജിക്ക് കത്തയച്ചിരുന്നു.പ്രണബ് മുഖർജി ക്ഷണം സ്വീകരിക്കരുതായിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരവും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close