NationalNews

ബ്രിട്ടീഷ് ഭരണത്തേക്കാൾ മോശം ഭരണമാണ് തൃപുരയിലേതെന്ന് കോൺഗ്രസ്,മെയ് 17 മുതൽ സമരമെന്നും കോൺഗ്രസും

ബ്രിട്ടീഷ് ഭരണത്തേക്കാൾ മോശമാണ് തൃപുരയിലെ ബിജെപി ഭരണമെന്ന് കോൺഗ്രസ്.പ്രതിപക്ഷ പാർട്ടികളുടെ ഓഫീസുകൾ തകർക്കുന്നതിൽ പ്രതീഷേധിച്ച് മെയ് 17 മുതൽ പ്രക്ഷോഭം ആരംഭിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

“രണ്ട് മാസത്തെ ഭരണത്തിനിടക്ക് ബിജെപി സർക്കാർ അഗർത്തലയിൽ മാത്രം 70 വർഷത്തോളം പ‍ഴക്കമുളള ഓഫീസുകൾ തകർത്തു.ഓഫീസുകൾ തകർക്കുന്നതിൽ പ്രതിഷേധിച്ച് മെയ് 17 മുതൽ പ്രക്ഷോഭം ആരംഭിക്കും.ബ്രിട്ടീഷ് ഭരണത്തേക്കാൾ മോശമാണ് ബിജെപി ഭരണം.”കോൺഗ്രസ് തൃപുര പ്രസിഡണ്ട് ബിരാജിത്ത് സിൻഹ മാധ്യമങ്ങളോട് പറഞ്ഞു.

“തൃപുരയിൽ പാർട്ടിഭരണം കൊണ്ടുവരാനാണ് സർക്കാരിന്‍റെ ശ്രമം.പ്രതിപക്ഷ കക്ഷികൾ തൃപുരയിൽ വേണ്ടെന്ന നിലപാടാണ് സർക്കാരിന്.”ബിരാജിത്ത് സിൻഹ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകളെ പോലും ഭീഷണിപ്പെടുത്തി രാജിവെയ്പ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയെന്നും ബിരാജിത്ത് സിൻഹ കൂട്ടിച്ചേർത്തു.മുൻസർക്കാർ കൊണ്ടു വന്ന 33 സാമൂഹ്യ സുരക്ഷാ പദ്ധതികൾ ബിജെപി സർക്കാർ നിർത്തലാക്കിയെന്നും ഇതിനാൽ 4.5 ലക്ഷം പാവപ്പെട്ട ജനങ്ങൾക്ക് ആനുകൂല്യം നഷ്ടമായെന്നും ബിരാജിത്ത് സിൻഹ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close