NationalNews

‘അമ്മയുടേത് ഇത്ര മനോഹര ശരീരമെങ്കില്‍ മകളുടെ സൗന്ദര്യം ഊഹിക്കാവുന്നതേയുള്ളു’: നിര്‍ഭയെയും അമ്മയെയും പൊതുവേദിയില്‍ അപമാനിച്ച്‌ മുന്‍ ഡിജിപി

ബെംഗളൂരു:  ഡല്‍ഹിയില്‍ ക്രൂര ബാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയെയും അമ്മ ആശാദേവിയെയും പൊതുവേദിയില്‍ അപമാനിച്ച്‌ കര്‍ണാടക മുന്‍ ഡിജിപി എച്ച്‌ ടി സംഗ്ലയന. നിര്‍ഭയയുടെ അമ്മയുടെ ശരീരം ഇത്രെയും മനോഹരമാണെകില്‍ മകളുടേത് എത്ര മനോഹരമായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളുവെന്നാണ് കര്‍ണാടക മുന്‍ ഡിജിപി പറഞ്ഞത്.

ആശാദേവിയടക്കമുള്ള സ്ത്രീശാക്തീകര രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമര്‍ശം . എന്നാല്‍ ഇതിനെക്കുറിച്ചു പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല . കൂടാതെ സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്ബോള്‍ വഴങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്നും സംഗ്ലയന പറഞ്ഞതോടെ സദസ് സ്തംഭിച്ചു . ആദ്യം ജീവന്‍ രക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും കേസ് പിന്നെ നോക്കാമെന്നുമായിരുന്നു മുന്‍ ഡിജിപി സ്ത്രീകള്‍ക്ക് നല്‍കിയ ഉപദേശം.

സംഗ്ലിയെനയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു നിരവധിപേര്‍ ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയി . കര്‍ണാടക ഐജി ഡി രൂപയുടെ സാന്നിധ്യത്തിലായിരുന്നു മുന്‍ പോലീസ് മേധാവിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കാന്‍ സംഗ്ലിയന ഇതുവരെ തയ്യറായിട്ടില്ല

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close