LifeMovies

കാത്തിരിപ്പിനൊടുവില്‍ കാളിദാസിന്റെ ‘പൂമരം’ തിയേറ്ററുകളില്‍ എത്തി

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം തിയേറ്ററുകളില്‍. നിരവധി തവണ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതിനു ശേഷമാണ് റിലീസ് തീയതി മാര്‍ച്ച് 15 ലാക്കിയത്.

ചിത്രം വൈകുന്നതില്‍ അണിയറപ്രവര്‍ത്തകരെ കളിയാക്കി നിരവധി പേരാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പൂമരത്തിന്റെ ഷൂട്ടിംഗ് ഇക്കഴിഞ്ഞ ഒക്‌റ്റോബറോടെ മാത്രമാണ് പൂര്‍ത്തിയായത്. ക്യാംപസ് യുവജനോല്‍സ വേദികളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

സിനിമയുടെ റിലീസ് വൈകിയതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഇറങ്ങിയ ട്രോളുകളില്‍ ചിലത് കാളിദാസ് സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് പൂമരം നിര്‍മ്മിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close