Uncategorized

സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു

വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് (76) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ശരീരത്തെ മുഴുവൻ തളർത്തുന്ന മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ഹോക്കിംഗ് യന്ത്രസഹായത്തിലാണ് പുറം ലോകവുമായി ആശയ വിനിമയം നടത്തിയിരുന്നത്.

നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങളാണ് ഹോക്കിംഗ് നടത്തിയിരുന്നത്. നിലവിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചുവരികയായിരുന്നു.

1942ൽ ജനുവരി 8ന് ഓക്സ്ഫോർഡിൽ ജനിച്ച സ്റ്റീഫൻ ഹോക്കിംഗ് 17–ാം വയസ്സിലാണ് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. “എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പ്രശസ്ത ശാസ്ത്രഗ്രന്ഥം രചിച്ചത് ഹോക്കിംഗാണ്.

കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൈകാലുകൾ തളർന്നുപോകാൻ കാരണമായ മോട്ടോർ ന്യൂറോൺ ഡിസീസ് (എംഎൻഡി)എന്ന രോഗം അദ്ദേഹത്തെ ബാധിച്ചത്. പരമാവധി രണ്ടു വർഷം ആയുസെന്നു ഡോക്ടർമാർ വിധിയെഴുതിയതിനു ശേഷമാണ് അദ്ദേഹം നിരവധി ഗവേഷണങ്ങൾ നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close