NationalNews

ബാബറി മസ്ജിദ്-രാമക്ഷേത്രം വിഷയം എത്രയും വേഗം പരിഹരിക്കണം; ഇല്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയയാകുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ദില്ലി: രാമക്ഷേത്രം സംബന്ധിച്ച വിഷയം എത്രയുംവേഗം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയയാകുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബറി മസ്ജിദ്-രാമക്ഷേത്ര ഭൂമി തര്‍ക്ക വിഷയത്ത ചൂടുപിടിപ്പിക്കുന്ന രീതിയിലുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവന.

കഴിഞ്ഞ ആഴ്ചമാത്രം നാനൂറോളം ആളുകളാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് വേദനിച്ച്‌ ഇല്ലാതായത്. ആഭ്യന്തര യുദ്ധം എട്ടാം വര്‍ഷത്തിലേക് കടക്കുമ്ബോള്‍ ഇതുവരെ 4,50,000 പേരാണ് സിറിയയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ലോകത്തിന്റെ മുഴുവന്‍ കണ്ണീരാകുന്ന സിറിയയെ വര്‍ഗ്ഗീയത കലര്‍ത്തി നിസ്സാരവത്കരിക്കുകയായിരുന്നു രവിശങ്കര്‍. രാമക്ഷേത്ര പ്രശ്നം എത്രയും പെട്ടന്ന് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയും മറ്റൊരു സിറിയയാകുമെന്നായിരുന്നു രവിശങ്കറിന്റെ പ്രസ്താവന.

അയോധ്യ മുസ് ലിംങ്ങളുടെ സ്ഥലമല്ല, അയോധ്യയ്ക്കുമേലുള്ള അവകാശവാദം ഉപേക്ഷിച്ച്‌ പിന്‍വാങ്ങുന്നതാണ് മുസ് ലിംങ്ങള്‍ക്ക് നല്ലത്. ശ്രീരാമനെ ഇനി മറ്റൊരു സ്ഥലത്ത് ജനിപ്പിക്കാന്‍ കഴിയില്ലല്ലോ, അതിനാല്‍ മുസ് ലിംഗങ്ങള്‍ അയോധ്യയ്ക്ക് മേലുള്ള അവകാശവാദം ഉപേക്ഷിച്ച്‌ പിന്മാറണം.

അയോധ്യയില്‍ ആശുപത്രി പോലെയുള്ള സന്നദ്ധ കേന്ദ്രങ്ങള്‍ പണിയണമെന്ന നിര്‍ദ്ദേശത്തെയും രവിശങ്കര്‍ തള്ളിക്കളഞ്ഞു. ശ്രീരാമന്റെ ജന്മസ്ഥലത്ത് എങ്ങനെയാണ് ആശുപത്രി പണിയുക എന്നായിരുന്നു രവിശങ്കറിന്റെ ചോദ്യം.

മുഗള്‍ കാലത്ത് പണിത പള്ളി 1992 ലാണ് ഹിന്ദു തീവ്ര സംഘങ്ങള്‍ പൊളിച്ചുമാറ്റിയത്. ശ്രീരാമന്റെ ജന്മസ്ഥലം മുസ് ലിംങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമല്ലെന്നായിരുന്നു ഇവരുടെ അവകാശ വാദം. അയോധ്യ വിഷയം കോടതിക്ക് പുറത്തുവെച്ച്‌ ഒത്തുതീര്‍പ്പാക്കാനുള്ള തന്റെ ശ്രമത്തെ ഒരു കൂട്ടമാളുകള്‍ തകര്‍ക്കുകയാണെന്നും രവിശങ്കര്‍ ആരോപിച്ചു. ഇതിനകം തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി അഞ്ഞൂറോളം നേതാക്കളെ കണ്ട് സംസാരിച്ചിട്ടുണ്ട്.

പ്രശ്നമുണ്ടാക്കാന്‍ നില്‍ക്കാതെ അയോധ്യയില്‍ നിന്ന് പിന്മാറണമെന്നാണ് മുസ് ലിങ്ങളോട് രവിശങ്കര്‍ ആവശ്യപ്പെടുന്നത്. അയോധ്യക്ക് മേലുള്ള അവകാശ വാദം ഉപേക്ഷിക്കണം. ഈ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയയാകുമെന്നുമായിരുന്നു രവിശങ്കറിന്റെ ഭീഷണി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close