Cover StoryKeralaNews

നടിയെ ആക്രമിച്ച കേസ്​: ദൃശ്യങ്ങള്‍ നല്‍കണമെന്ന്​ ആവശ്യവുമായി ദീലിപ്​ ഹൈകോടതിയിലേക്ക്​

കൊച്ചി: നടിയെ അക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന്​ ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയിലേക്ക്. ദിലീപി​​െന്‍റ ആവശ്യം തള്ളിയ അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈകോടതിയില്‍ അടുത്ത ദിവസം ഹരജി നല്‍കും. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം സംശയാസ്പദമാണെന്നാണ് ദിലീപി​​െന്‍റ വാദം.

നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്​ ദിലീപ്​ അങ്കമാലി മജിസ്​ട്രേറ്റ്​ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇൗ അപേക്ഷയെ പ്രോസിക്യൂക്ഷന്‍ ശക്​തമായി എതിര്‍ത്തു. നടിയുടെ ദൃശ്യങ്ങള്‍ ദിലീപ്​ ​ കൈമാറരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്​. ഇത്​ അംഗീകരിച്ചാണ്​ ദൃശ്യങ്ങള്‍ ​ദിലീപിന്​ നല്‍കരുതെന്ന്​ കോടതി ഉത്തരവിട്ടത്​.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close